തികച്ചും അപ്രതീക്ഷിതമായി ചൈനീസ് ദേശീയവാദികൾ ഡൊണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ ഇപ്പോൾ കാര്യമായ സന്തോഷം പ്രകടിപ്പിക്കുന്നു, അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് വിജയം അമേരിക്കൻ ജനാധിപത്യത്തിൻ്റെ പാളിച്ചകളായും,എന്നാൽ ഫലത്തിൽ ചൈനയുടെ ഉയർച്ചയ്ക്ക് ഉത്തേജനം പകരുമെന്നും അവർ കരുതുന്നു
പല ദേശീയവാദികളും ട്രംപിൻ്റെ ദേശീയ വീക്ഷണങ്ങളെ യുഎസ് രാഷ്ട്രീയ സംവിധാനങ്ങളിലെ പിഴവുകളുടെ പ്രതിഫലനമായി കാണുന്നു. അദ്ദേഹത്തിൻ്റെ ഭരണത്തിന് ചൈനയുടെ ആഗോള നില മെച്ചപ്പെടുത്താൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. ഈ വികാരം പ്രകടിപ്പിക്കാൻ “ചുവാൻ ജിയാങ്കുവോ” അല്ലെങ്കിൽ “ട്രംപ് ദി നേഷൻ ബിൽഡർ” എന്ന പദം അവർ ഉപയോഗിക്കുന്നു, ഇത് ട്രംപിന്റെ സമീപനത്തോടുള്ള അവരുടെ വിരോധാഭാസമായ ആദരവ് ഉയർത്തിക്കാട്ടുന്നു.
ചൈനയുടെ സമ്പദ്‌വ്യവസ്ഥ നിലവിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നു, 2024-ലെ ജിഡിപി വളർച്ച 4.8% ആയി കണക്കാക്കുന്നു, ഇത് ഗവൺമെൻ്റിൻ്റെ ലക്ഷ്യമായ 5% ന് അൽപ്പം താഴെയാണ്. വളർച്ച മുരടിച്ച റിയൽ എസ്റ്റേറ്റ് മേഖല, ദുർബലമായ ഉപഭോക്തൃ ഡിമാൻഡ്, സമ്പദ്‌വ്യവസ്ഥയിലെ ഘടനാപരമായ അസന്തുലിതാവസ്ഥ എന്നിവ പ്രധാന പ്രശ്നങ്ങളിൽ ഉൾപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈനക്കാർ അമേരിക്കയിൽ ഒരു പുതിയ പ്രസിഡന്റിന്റെ വരവ് അവർക്ക് ഗുണം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നത്