You are currently viewing റെക്കോഡ് സ്രഷ്ടിച്ച് ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ്; 500-ാമത്തെ ലോക്കോമോട്ടീവ് പുറത്തിറക്കി

റെക്കോഡ് സ്രഷ്ടിച്ച് ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ്; 500-ാമത്തെ ലോക്കോമോട്ടീവ് പുറത്തിറക്കി

ഭാരതീയ റെയിൽവേയുടെ നെടുംതൂണും ലോകപ്രസിദ്ധ ലോക്കോമോട്ടീവ് നിർമ്മാണശാലയുമായ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ് (സിഎൽഡബ്ല്യു) ചരിത്രം കുറിച്ചിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം നിർമ്മിച്ച 486 ലോക്കോമോട്ടീവുകളുടെ റെക്കോർഡ് മറികടന്ന് 500-ാമത്തെ ലോക്കോമോട്ടീവ് വർക്ക് ഷോപ്പിൽ നിന്നും പുറത്തിറക്കി. 73 വർഷത്തെ ചരിത്രത്തിൽ സിഎൽഡബ്ല്യു നേടിയ മറ്റൊരു മികച്ച നേട്ടമാണിത്.

സിഎൽഡബ്ല്യു ഇതുവരെ വിവിധ വിഭാഗങ്ങളിലായി 12000 ത്തിലധികം ലോക്കോമോട്ടീവുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ 2351 സ്റ്റീം ലോക്കോമോട്ടീവുകൾ (1950-1968), 842 ഡീസൽ ലോക്കോമോട്ടീവുകൾ (1968-1993), (1961 മുതൽ) 8525 വ്യത്യസ്ത ടൈപ്പ് ഇലക്ട്രിക് ലോക്കോമോട്ടീവുകൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യൻ റെയിൽവേ ഉപയോഗിക്കുന്ന ഇലക്ട്രിക് ലോക്കോമോട്ടീവുകളുടെ 90 ശതമാനത്തിലധികവും സിഎൽഡബ്ല്യുവിന്റെ നിർമ്മാണശാലകളിൽ നിന്നാണ് ഇറങ്ങുന്നത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ്സിഎൽഡബ്ല്യു ഇലക്ട്രിക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നത് .ഇത് യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ ഇലക്ട്രിക് ലോക്കോമോട്ടീവ് നിർമ്മാണ മേഖലയിലെ വളർച്ചയിലും, ഇന്ത്യൻ സമ്പദ്ഘടനയുടെ പുരോഗമനത്തിലും നിർണായക പങ്ക് വഹിക്കുന്നു.

2021-22 വർഷത്തെ മികച്ച നിർമ്മാണ യൂണിറ്റായി, ഭുവനേശ്വറിൽ നടന്ന വാർഷിക പുരസ്കാര ചടങ്ങിൽ റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് സിഎൽഡബ്ല്യുവിന് പുരസ്കാരം നൽകിയിരുന്നു.

1947-ൽ സ്ഥാപിതമായ ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ ചിത്തരഞ്ജനിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ചിത്തരഞ്ജൻ ദാസിൻ്റെ പേരിലാണ് സ്ഥാപനം അറിയപ്പെടുന്നത്.

Leave a Reply