You are currently viewing ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

  • Post author:
  • Post category:Kerala
  • Post comments:0 Comments

ചെത്തല്ലൂർ (തച്ചനാട്ടുകര): തച്ചനാട്ടുകര ചോളോട് ചെങ്ങണക്കാട്ടിൽ പ്രശാന്തിന്റെ മകൾ ആശിർ നന്ദ (നന്ദു – 14) യെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നന്ദു.
സ്കൂൾ കഴിഞ്ഞ് വീട്ടിൽ എത്തിയ ആശിർ നന്ദ അന്നേദിവസം അനിയത്തിയുമായി കളിച്ചിരുന്നതായാണ് വിവരം. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം ശ്രദ്ധയിൽപ്പെട്ടത്. അയൽവാസിയുടെ മകൾ ട്യൂഷനു വേണ്ടി വന്നപ്പോഴാണ് നന്ദുവിനെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ മുകളിലത്തെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

വീട്ടിൽ കുട്ടിക്ക് പ്രശ്നമൊന്നുമില്ലെന്നും, മരണകാരണം വ്യക്തമാകുന്നത് കൂടുതൽ അന്വേഷണം നടത്തിയശേഷമേയാകൂ എന്നും നാട്ടുകൽ സർക്കിൾ ഇൻസ്‌പെക്ടർ ഹബീബുള്ള പറഞ്ഞു. പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

Leave a Reply