You are currently viewing സിഎംഎഫ്ആർഐ ലാബിൽ വളർത്തിയ മത്സ്യ മാംസം വികസിപ്പിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു

സിഎംഎഫ്ആർഐ ലാബിൽ വളർത്തിയ മത്സ്യ മാംസം വികസിപ്പിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

കൊച്ചി:കടൽ ഭക്ഷ്യ ഉൽപാദനം വർദ്ധിപ്പിക്കാനുള്ള നടപടിയായി കേന്ദ്ര മറൈൻ ഫിഷറീസ് ഗവേഷണ സ്ഥാപനമായ സിഎംഎഫ് ആർഐ ,സ്റ്റാർട്ടപ്പ് സ്ഥാപനമായ ‘നീറ്റ് മീറ്റ് ബയോടെക്’ എന്ന കമ്പനിയുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ ലാബിൽ വളർത്തിയ മത്സ്യ മാംസം വികസിപ്പിക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. കടൽമത്സ്യങ്ങളുടെ ആവശ്യം വർദ്ധിക്കുന്നതിനെ ഉൾക്കൊള്ളുകയും പ്രകൃതിദത്ത മത്സ്യ സമ്പത്ത് സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിൽ ഈ പുതിയ പദ്ധതി ഒരു നിർണായക നടപടിയാണ്.

ഐസിഎആർ (ICAR) കീഴിലുള്ള പ്രമുഖ കടൽ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ, ഈ ഉത്കൃഷ്ട പദ്ധതി ആരംഭിക്കുന്നതിനായി നീറ്റ് മീറ്റ് ബയോടെക്   എന്ന കമ്പനിയുമായി സഹകരണ ഗവേഷണ കരാറിൽ ഒപ്പുവച്ചു. കടൽമത്സ്യ ജീവശാസ്ത്രത്തിലും ജലകൃഷിയിലുമുള്ള സിഎംഎഫ് ആർഐ-യുടെ പ്രവീണതയും കൃത്രിമ മാംസത്തിന്റെ നവീന മേഖലയിലെ നീറ്റ് മീറ്റ് ബയോടെക്-ന്റെ അറിവും ഈ സഹകരണം പ്രയോജനപ്പെടുത്തുന്നു.

ഈ ശ്രമം കൃത്രിമ കടൽ മത്സ്യ മാംസത്തിന്റെ ഉൽപാദനത്തിൽ ഇന്ത്യയെ മുന്നിൽ കൊണ്ടു  വരുക എന്ന ലക്ഷ്യം പുലർത്തുന്നു. അമിത മത്സ്യബന്ധനവും ആവാസ നഷ്ടവും മൂലം  വാണിജ്യപരമായി പ്രധാനപെട്ട മത്സ്യങ്ങൾ വലിയ സമ്മർദ്ദം നേരിടുന്നു.ഈ പ്രവർത്തനം സാങ്കേതികമായി വിപ്ലവകരമായി മാത്രമല്ല ഭക്ഷ്യസുരക്ഷയ്ക്കും അനിവാര്യമാണ്.

ലാബിൽ വളർത്തിയ മത്സ്യ മാംസം , മത്സ്യത്തിൽ നിന്ന് പ്രത്യേക കോശങ്ങളെ വേർതിരിച്ച് മൃഗഘടകങ്ങൾ ഇല്ലാത്ത നിയന്ത്രിത അന്തരീക്ഷത്തിൽ അവയെ പരിപോഷിപ്പിക്കുന്നത് ഉൾപ്പെടുന്നു. ഈ പ്രക്രിയ, പ്രകൃതി വിഭവങ്ങൾ നശീകരിക്കാതെയും ഒരു മൃഗത്തെയും ഉപദ്രവിക്കാതെയും മത്സ്യങ്ങളുടെ യഥാർത്ഥ രുചി, ഘടന, പോഷക ഗുണങ്ങൾ എന്നിവ ഉള്ള മാംസം ഉൽപാദിപ്പിക്കാൻ അനുവദിക്കുന്നു.

Leave a Reply