തിരുവനന്തപുരം: നിലവില്‍ 349 രൂപയായുള്ള വെളിച്ചെണ്ണ വില വീണ്ടും കുറയുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. വെളിച്ചെണ്ണ ഉത്പാദന-വിതരണ രംഗത്ത് മുഖ്യ പങ്ക് വഹിക്കുന്ന കേരഫെഡും കേരജം കമ്പനിയും വില കുറയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ എണ്ണ വിതരണ രംഗത്തെ 50 ഓളം സംരംഭകരുമായുള്ള ചര്‍ച്ചകളിലും അമിത വില ഈടാക്കില്ലെന്ന ധാരണയായിട്ടുണ്ട്.
ഓണം കണക്കിലെടുത്ത് ന്യായമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഫലപ്രദമായി ഇടപെടുകയാണെന്നും മന്ത്രി പറഞ്ഞു. സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍, റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കും.
140 നിയമസഭാമണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന മാവേലി മൊബൈല്‍ സ്റ്റോറുകള്‍ സജ്ജീകരിക്കും. ഉള്‍ഗ്രാമങ്ങളിലും സബ്സിഡിയോടുകൂടിയ നിരക്കില്‍ സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി അറിയിച്ചു.
