You are currently viewing വാണിജ്യ എൽപിജി വില 209 രൂപ വർധിപ്പിച്ചു, എടിഎഫ് വിലയും ഉയർന്നു

വാണിജ്യ എൽപിജി വില 209 രൂപ വർധിപ്പിച്ചു, എടിഎഫ് വിലയും ഉയർന്നു

രാജ്യത്ത് വാണിജ്യ എൽപിജി വില 209 രൂപ വർദ്ധിച്ചു. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില വർദ്ധിപ്പിച്ചത്.  ഹോട്ടലുകൾ, റസ്റ്റോറന്റുകൾ പോലെ വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന സംരംഭങ്ങൾക്കും വില വർദ്ധിച്ചു തിരിച്ചടിയാകും.

എന്നിരുന്നാലും, ഗാർഹിക പാചകവാതകത്തിന്റെ വില 14.2 കിലോ സിലിണ്ടറിന് 903 രൂപയിൽ മാറ്റമില്ലാതെ തുടരും

അതേസമയം, വിമാന ഇന്ധനമായ എടിഎഫ് വിലയും 5 ശതമാനം വർദ്ധിച്ചു. ഇതോടെ എടിഎഫ് വില കിലോ ലിറ്ററിനു 5779.84 രൂപയുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതും വിമാന യാത്രാ നിരക്കുകൾ വർധിക്കാൻ കാരണമാകും.

അന്താരാഷ്‌ട്ര എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടത്തെത്തുടർന്ന് ചില്ലറ വിൽപന നിരക്കിലുണ്ടായ വർദ്ധനവിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി സർക്കാർ എക്‌സൈസ് തീരുവ വെട്ടിക്കുറച്ചപ്പോൾ മെയ് 22 നാണ് അവസാനമായി വിലയിൽ മാറ്റം വരുത്തിയത്.

ആഗോള എണ്ണവിലയിലെ വർദ്ധനയാണ് ഇപ്പോൾ എൽപിജി വില ഉയർത്താനുള്ള കാരണമായി വിദഗ്ധർ പറയുന്നത്.

Leave a Reply