You are currently viewing യൂറോപ്യൻ യൂണിയനിൽ പൊതു ചാർജർ നിയമം നടപ്പിലാക്കുന്നു: മാലിന്യവും  ചെലവും കുറയ്ക്കും.

യൂറോപ്യൻ യൂണിയനിൽ പൊതു ചാർജർ നിയമം നടപ്പിലാക്കുന്നു: മാലിന്യവും  ചെലവും കുറയ്ക്കും.

ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്ത പ്രകാരം, യൂറോപ്യൻ യൂണിയനിൽ പൊതു ചാർജർ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നു. സ്മാർട്ട്‌ഫോണുകൾ, ടാബ്ലറ്റുകൾ, ക്യാമറകൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് USB-C ചാർജിംഗ് പോർട്ടുകൾ ആവശ്യമാണ്. ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുകയും ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്, എന്നാൽ ലാപ്‌ടോപ്പ് നിർമ്മാതാക്കൾക്ക് 2026 ഏപ്രിൽ വരെ  സമയം അനുവദിച്ചിട്ടുണ്ട്.

ഈ നിയമം പരിസ്ഥിതിപരമായ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രതിവർഷം ഏകദേശം 980 ടൺ ഇ-മാലിന്യങ്ങൾ കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പരിസ്ഥിതി സംരക്ഷണത്തിനും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിനും യൂറോപ്യൻ യൂണിയന്റെ പ്രതിബദ്ധത ഈ നീക്കത്തിലൂടെ വ്യക്തമാണ്.

ഉപഭോക്താക്കൾക്കും പുതിയ നിയമം സാമ്പത്തികമായി വലിയ ലാഭം നൽകും. അനാവശ്യമായ ചാർജർ വാങ്ങലുകളിൽ യു പൗരന്മാർക്ക് പ്രതിവർഷം ഏകദേശം €250 മില്യൺ ലാഭിക്കാനാകും. കൂടാതെ, ഒരു ചാർജറിന്റെ സഹായത്തോടെ നിരവധി ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയുന്നത് ചാർജിംഗ് സജ്ജീകരണം ലളിതമാക്കുകയും ജീവിതം കൂടുതൽ സൗകര്യമാക്കുകയും ചെയ്യും.

പരിസ്ഥിതി സംരക്ഷണവും ഉപഭോക്തൃ അവകാശ സംരക്ഷണവും സംയോജിപ്പിക്കുന്ന ഈ നിയമം ആഗോള ഇലക്ട്രോണിക് മേഖലയിൽ ചരിത്രപരമായ ഒരു വഴിത്തിരിവായിരിക്കും.

Leave a Reply