You are currently viewing പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സഹായ നമ്പറുകൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സഹായ നമ്പറുകൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലുമുള്ള നിലവിലെ സംഘർഷ സാഹചര്യങ്ങൾക്കിടെ അവിടെ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാക്കുന്നതിനായി വിദേശകാര്യമന്ത്രാലയം വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ നമ്പറുകൾ പുറത്തുവിട്ടു.

സംഘർഷം ശക്തമായ പശ്ചിമേഷ്യ മേഖലയിലെ നിരവധി രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസികൾ 24 മണിക്കൂറും സഹായം നൽകാൻ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. യാത്രക്കാരും പ്രവാസികളും ഈ നമ്പറുകൾ സൂക്ഷിച്ച് ആവശ്യം വരുമ്പോൾ ബന്ധപ്പെടണമെന്ന് മന്ത്രാലയം നിർദേശിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ:

Oman: +968 98282270 (WhatsApp), 80071234 (Toll free)

Qatar: +974 55647502

Ramallah, Palestine: +970592916418

Riyadh, Saudi Arabia: +966 11 4884697 / 8002471234 (Toll free)

Jeddah, Saudi Arabia: +966 126648660 / +966 12 2614093

United Arab Emirates: +971 543090571 (WhatsApp), 80046342 (Toll free)

Bahrain: +973 39418071

Iran: +989128109115 / +989128109102 / +989128109109 / +989932179359

Iraq: +964 7716511185 / +964 7704444899

Israel: +972 547520711 / +972 542428378

Jordan: +962 770422276

Kuwait: +965 65501946

Lebanon: +961 76860128

Leave a Reply