ന്യൂഡൽഹി : കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് ഉന്നതതല യോഗം നടന്നു. കോൺഗ്രസ് അധ്യക്ഷൻ ബഹു. മല്ലികാർജ്ജുന ഖാർഗെയും പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധിയും അധ്യക്ഷരായാണ് യോഗം നടന്നത്.
യോഗത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ, സ്ഥാനാർഥി തിരഞ്ഞെടുപ്പ് പ്രക്രിയ, പ്രചാരണരേഖ, പാർട്ടി ഘടകങ്ങളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ചയായി. സംസ്ഥാനത്തിൻറെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി, ജനങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിനും യുവജനങ്ങളെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് ആകർഷിക്കുന്നതിനും പ്രത്യേകം ആസൂത്രണങ്ങൾ തയ്യാറാക്കാൻ നേതൃത്വം നിർദ്ദേശിച്ചു.
മുഖ്യ നേതാക്കളോടൊപ്പം കെ.പി.സി.സി അധ്യക്ഷൻ, പാർലമെന്റംഗങ്ങൾ, നിയമസഭാ പ്രതിനിധികൾ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.
