
തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യാത്തതിനെതിരെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ശക്തമായ പ്രതികരണവുമായി രംഗത്ത്. വിഷയം “ലൈവ് ആക്കി നിർത്തി” രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഒളിവിൽ കഴിയുന്ന ഒരാളെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ “പിന്നെ എന്തിനാണ് പോലീസ് മീശ വെച്ച് നടക്കുന്നത്” എന്നും മുരളീധരൻ ചോദിച്ചു.
രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനാൽ, ഇനി അദ്ദേഹത്തിന്റെ കാര്യത്തിൽ പാർട്ടി ഇടപെടാനില്ലെന്ന് മുരളീധരൻ വ്യക്തമാക്കി, രാഹുലിനെ ഇനി പാർട്ടിയിൽ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായി ഇത്തരത്തിലുള്ള ഒരാളെ ഇനി പാർട്ടിക്ക് ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു
