You are currently viewing കോൺഗ്രസ് എംപിമാർ വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് എംപിമാർ വഖഫ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണം: രാജീവ് ചന്ദ്രശേഖർ

  • Post author:
  • Post category:Kerala
  • Post comments:0 Comments

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനോടുള്ള പിന്തുണ സംബന്ധിച്ച് കേരളത്തിലെ എംപിമാർ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് കേരള ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ബില്ലിനുവേണ്ടി വോട്ട് ചെയ്യണമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിലും, മറ്റു ക്രിസ്ത്യൻ സംഘടനകളും എംപിമാരോട് അഭ്യർത്ഥിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“മുനമ്പം പ്രദേശത്തെ നൂറുകണക്കിന് ദരിദ്ര കുടുംബങ്ങൾ തങ്ങളുടെ ഭൂമി വഖഫ് ബോർഡ് പിടിച്ചെടുക്കുമെന്ന ആശങ്കയോടെ മാസങ്ങളായി പ്രക്ഷോഭത്തിലാണ്. അതിനാൽ കേരളത്തിലെ എംപിമാർ, ക്രൈസ്തവ സമൂഹത്തിൻ്റെ അഭ്യർത്ഥന പരിഗണിക്കുമെന്നും, ഈ കുടുംബങ്ങളെ സഹായിക്കാനുമുള്ള കടമ നിർവഹിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.” രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചുകൊണ്ടോ അതിനെ എതിർത്തുകൊണ്ടോ കോൺഗ്രസ് എംപിമാർ മുന്നോട്ട് പോകുമെന്നത് അവർ തീരുമാനിക്കണമെന്ന് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. “ജനങ്ങളെ സഹായിക്കുന്ന ഒരു നിലപാട് എടുക്കുമോ, അതോ പ്രീണന രാഷ്ട്രീയത്തിൽ തുടരുമോ എന്നത് വ്യക്തമാക്കേണ്ടത് കോൺഗ്രസ് എംപിമാരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യൻ സംഘടനകളുടെ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, ഈ കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.


Leave a Reply