You are currently viewing ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരിൽ നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരിൽ നിന്നും കോട്ടയം വഴി കൊല്ലത്തേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

തിരുവനന്തപുരം: ഈസ്റ്റർ അവധി കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്  മധ്യതിരുവതാംകൂറിലേക്ക് ബാംഗ്ലൂരിൽ നിന്ന് രണ്ട് പുതിയ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ബാംഗ്ലൂർ എസ്‌എംവിടി റെയിൽവേ ടെർമിനലിൽ നിന്ന് കോട്ടയം വഴി കൊല്ലത്തേക്കാണ് ഈ പുതിയ സർവീസുകൾ.

ട്രെയിൻ നമ്പർ 06577/06578 എസ്‌എംവിടി ബംഗളുരു – കൊല്ലം – എസ്‌എംവിടി ബംഗളുരു സ്‌പെഷ്യൽ ഏപ്രിൽ 17ന് ബാംഗ്ലൂരിൽ നിന്ന് യാത്ര തിരിച്ച്  18ന് കൊല്ലത്തു നിന്നും ബാംഗ്ലൂരിലേക്ക് തിരികെ പോകും.

ട്രെയിൻ നമ്പർ 06585/06586 എസ്‌എംവിടി ബംഗളുരു – കൊല്ലം – എസ്‌എംവിടി ബംഗളുരു സ്‌പെഷ്യൽ ഏപ്രിൽ 19ന് ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് യാത്ര തിരിച്ച് 20ന് കൊല്ലത്തു നിന്നും ബാംഗ്ലൂരിലേക്ക് തിരികെ പോകും.

ഇരു ട്രെയിനുകളും ഓരോ സർവീസ് വീതമായിരിക്കും നടത്തുക. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകുമെന്ന് എംപി വ്യക്തമാക്കി.

കേരളത്തിലും ബാംഗ്ലൂരും ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്പെടുന്ന സംവിധാനമാണ് പുതിയ ട്രെയിൻ സർവീസുകൾ. കൊല്ലം വഴി കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ അധികൃതരുമായി നിരന്തരം ആശയവിനിമയം തുടരുകയാണെന്ന് കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.

ട്രെയിനുകളുടെ കോച്ച് ക്രമീകരണം:

1 എ.സി 2 ടയർ കോച്ച്

1 എ.സി 3 ടയർ കോച്ച്

8 സ്ലീപ്പർ കോച്ചുകൾ

4 ജനറൽ കോച്ചുകൾ

2 സെക്കൻഡ് സിറ്റിംഗ് കോച്ചുകൾ

Leave a Reply