അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭാരവാഹനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജുവിൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്.
ഭാരവാഹനങ്ങളെ ദേശീയപാതയ്ക്ക് പകരം വിവിധ പഞ്ചായത്തുകളുടെയും പൊതു മരാമത്ത് വകുപ്പിന്റേയും ഉടമസ്ഥതയിലുള്ള റോഡുകളിലൂടെ തിരിച്ചുവിടും.
എറണാകുളം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അരൂക്കുറ്റി ബസ് സ്റ്റോപ്പിൽ നിന്ന് തിരിഞ്ഞ് തൃച്ചാറ്റുകുളം, വീരമംഗലം വഴി മക്കേക്കടവിൽ എത്തി, തുടർന്ന് തുറവൂരിലേക്ക് പോകാം .ആലപ്പുഴ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ തുറവൂർ ടി.ഡി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് എഴുപുന്ന, കുമ്പളങ്ങി വഴി തീരദേശ പാതയിലൂടെ തോപ്പുംപടിയിൽ എത്തി ബി.ഒ.ടി പാലം വഴി മരടിലേക്കു കടക്കാം.കുമ്പളം ടോൾ പ്ലാസക്ക് അപ്പുറത്തേക്ക് വാഹനങ്ങളെ കടത്തിവിടില്ല.തൃശൂർ ഭാഗത്തു നിന്ന് വരുന്ന ഭാരവാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എം.സി റോഡ് വഴി പോകേണ്ടതാണ്
നിർമാണത്തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി നിയന്ത്രണങ്ങൾ ശക്തമാക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കാനും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമാണ് ഈ നടപടികൾ.
പൗരന്മാർക്ക് അവബോധം നൽകാൻ
ട്രാഫിക് വാർഡന്മാരെയും പൊലീസിനെയും വിന്യസിച്ച് വാഹന യാത്രക്കാർക്ക് സഹായം നൽകും.ദേശീയപാത അതോറിറ്റിയാണ് ഇതിന്റെ ചെലവ് വഹിക്കുക.
ഡൈവേർഷൻ വരുന്ന പ്രദേശങ്ങൾക്ക് അര കിലോമീറ്റർ മുമ്പ് വലിയ സൂചനാ ബോർഡുകൾ സ്ഥാപിക്കും.
രാത്രികാലങ്ങളിലും വ്യക്തമായി കാണാവുന്ന രീതിയിലാണ് ബോർഡുകൾ സ്ഥാപിക്കുക.
സാഹചര്യങ്ങൾ നിരീക്ഷിക്കാനും സുരക്ഷാ പരിശോധനകൾ നടത്താനും എറണാകുളം, ആലപ്പുഴ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ സൈറ്റ് വിസിറ്റുകൾ നടത്താനും യോഗത്തിൽ തീരുമാനമായി.
![You are currently viewing അരൂർ-തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾ വഴിതിരിച്ചു വിടും](https://tmcjournal.in/wp-content/uploads/2025/02/1000057722.jpg)
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം: വാഹനങ്ങൾ വഴി തിരിച്ചു വിടും