You are currently viewing ചങ്ങനാശ്ശേരി -നാലുകോടി,കുട്ടനാട് – തകഴി പത്തനാപുരം -ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു
പ്രതീകാത്മക ചിത്രം

ചങ്ങനാശ്ശേരി -നാലുകോടി,കുട്ടനാട് – തകഴി പത്തനാപുരം -ആവണീശ്വരം റെയിൽവേ മേൽപ്പാല നിർമ്മാണത്തിന് നടപടികൾ ആരംഭിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ ചങ്ങനാശ്ശേരി നാലുകോടി, കുട്ടനാട് തകഴി, പത്തനാപുരം ആവണീശ്വരം എന്നീ ആർ.ഒ.ബി.കളുടെ നിർമാണം കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് (കെ.ആർ.ഡി.സി.എൽ) സംസ്ഥാന സർക്കാർ ഏൽപ്പിച്ചതായി എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനുമായി എംപിമാരുടെ കോൺഫറൻസിൽ തുടർച്ചയായി ഉന്നയിക്കുകയും തുടർന്ന് നടത്തിയ ഇടപെടലിന്റെ ഭാഗമായിട്ടാണ് മൂന്നു പദ്ധതികളും ഇത്തവണത്തെ ലിസ്റ്റിൽ ഇടം നേടിയതെന്ന് എംപി വ്യക്തമാക്കി. 2021ൽ റെയിൽവേയുടെ ഭാഗത്തുനിന്നുള്ള അനുമതിയും ഫണ്ടും ലഭ്യമായിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ ഫണ്ട് അപര്യാപ്തത മൂലം പദ്ധതി നീണ്ടുപോയിരുന്നു. ഇതേ തുടർന്നു എംപി അടിയന്തര ഇടപെടലിനായി കത്തുകളും ആവശ്യമുന്നയിക്കലും നടത്തിയിരുന്നു.

37 ആർ.ഒ.ബി., 1 ആർ.യു.ബി. കെ.ആർ.ഡി.സി.എലിന്

കേരള സർക്കാരിന്റെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 37 റോഡ് ഓവർ ബ്രിഡ്ജുകളും (ആർ.ഒ.ബി.), 1 റെയിൽവേ അണ്ടർ ബ്രിഡ്ജും (ആർ.യു.ബി.) നിർമിക്കാൻ കെ.ആർ.ഡി.സി.എലിന് ചുമതല നൽകി. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്ന് ദക്ഷിണ റെയിൽവേ ഇതിന് 100% ചെലവ് വഹിക്കാൻ തീരുമാനിച്ചു. 50:50 ആനുപാതിക ചെലവിൽ നടപ്പിലാക്കാനിരുന്ന ഈ പദ്ധതികൾ 2021 മേയ് 28-ലെ കേരള സർക്കാർ-റെയിൽവേ ധാരണാപത്രപ്രകാരം കെ.ആർ.ഡി.സി.എലിന്റെ ഏകോപനത്തിൽ നടപ്പാക്കാനാണ് പുതിയ തീരുമാനം.

ഇതിനുമുമ്പ് 34 ആർ.ഒ.ബി./ആർ.യു.ബി.കളുടെ നിർമാണ ചുമതല റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള (RBDCK) ഏറ്റെടുത്തിരുന്നു. കൂടാതെ, നാല് ആർ.ഒ.ബി.കളുടെ നിർമാണം വേറെയും ആർ.ബി.ഡി.സി.കെ.യ്ക്ക് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സർക്കാർ മുമ്പത്തെ ഉത്തരവുകൾ റദ്ദാക്കി 38 ആർ.ഒ.ബി./ആർ.യു.ബി.കളുടെ നിർമാണ ചുമതല കെ.ആർ.ഡി.സി.എലിന് ഏൽപ്പിക്കുകയാണ്.

ഗതാഗത വികസനത്തിന് നിർണ്ണായക നീക്കം

സംസ്ഥാനത്തിന്റെ ഗതാഗത ശൃംഖല മെച്ചപ്പെടുത്താനും പൊതുഗതാഗത സംവിധാനങ്ങൾ ശാസ്ത്രീയമായി വികസിപ്പിക്കാനുമുള്ള ഈ തീരുമാനം നിർണ്ണായകമാകുമെന്ന് അധികൃതർ അറിയിച്ചു. മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമായിരിക്കും. റെയിൽവേ ഭാഗത്ത് നിർമ്മാണത്തിന്റെയും മേൽനോട്ടത്തിന്റെയും ചുമതല റെയിൽവേ എൻജിനീയറിങ് വിഭാഗം വഹിക്കും.

കുന്നത്തൂർ മൈനാഗപ്പള്ളി ലെവൽ ക്രോസ്, കുട്ടനാട് തൃപ്പക്കുടം ലെവൽ ക്രോസ് എന്നിവിടങ്ങളിലെ മേൽപ്പാലങ്ങൾക്കും റെയിൽവേ 2021ൽ തന്നെ അനുമതി നൽകിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ അനുകൂലമായ തീരുമാനമെടുത്തിട്ടില്ല. നിലവിൽ അന്തിമ അനുമതി ലഭിച്ച മേൽപ്പാലങ്ങളുടെ നിർമ്മാണ നടപടികൾ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

Leave a Reply