You are currently viewing കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങി; 13 നിത്യോപയോഗ സാധനങ്ങൾ 50% വരെ വിലക്കുറവിൽ

കൺസ്യൂമർഫെഡ് ഓണച്ചന്തകൾ തുടങ്ങി; 13 നിത്യോപയോഗ സാധനങ്ങൾ 50% വരെ വിലക്കുറവിൽ

ഓഗസ്റ്റ് 26 മുതൽ പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ പൊതുജനങ്ങൾക്ക് ആവശ്യസാധനങ്ങൾ ഓണക്കാലത്ത് വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണിയിൽ ഇടപെടുന്നത്.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 നിത്യോപയോഗ വസ്തുക്കൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30–50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും.

ദിനേശ്, റെയ്ഡ്‌കോ, മിൽമ തുടങ്ങിയ സഹകരണസ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങളും പ്രത്യേക വിലക്കുറവിൽ വിൽക്കപ്പെടും. ഇതിന് പുറമെ തേയില, ആട്ട, മൈദ, റവ, അരിപൊടികൾ, മസാലപ്പൊടികൾ, ബിരിയാണി അരി, ശർക്കര, സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള എന്നിവയും കുറഞ്ഞ വിലയിൽ ലഭ്യമാക്കും.

സബ്സിഡി സാധനങ്ങളുടെ വില പട്ടിക
ജയ അരി (8 കിലോ) – ₹264
കുറുവ അരി (8 കിലോ) – ₹264
കുത്തരി (8 കിലോ) – ₹264
പച്ചരി (2 കിലോ) – ₹58
പഞ്ചസാര (1 കിലോ) – ₹34.65
ചെറുപയർ (1 കിലോ) – ₹90
വൻകടല (1 കിലോ) – ₹65
ഉഴുന്ന് (1 കിലോ) – ₹90
വൻപയർ (1 കിലോ) – ₹70
തുവരപ്പരിപ്പ് (1 കിലോ) – ₹93
മുളക് (1 കിലോ) – ₹115.50
മല്ലി (500 ഗ്രാം) – ₹40.95
വെളിച്ചെണ്ണ (1 ലിറ്റർ) – ₹349

Leave a Reply