You are currently viewing വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴെ പതിച്ച കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാൻ സാധ്യത

വാൻ ഹായ് 503 കപ്പലിൽ നിന്ന് താഴെ പതിച്ച കണ്ടെയ്‌നറുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരത്ത് അടിയാൻ സാധ്യത

എറണാകുളം: ജൂൺ 9-ന് തീ പിടിച്ച് നാശം സംഭവിച്ച കപ്പൽ വാൻ ഹായ് 503-ൽ നിന്ന് കടലിലേക്ക് പതിച്ച കണ്ടെയ്‌നറുകൾ 2025 ജൂൺ 16 മുതൽ 18 വരെ ഇടയിൽ എറണാകുളം ജില്ലയുടെ തെക്കൻ തീരങ്ങളിലും ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരദേശങ്ങളിലും എത്തിച്ചേരാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.

ഇന്ത്യൻ തീരത്ത് 78 നോട്ടിക്കൽ മൈൽ അകലെയായി തീപിടിച്ച വാണിജ്യ കപ്പലിൽ നിന്ന് നിരവധി കണ്ടെയ്‌നറുകൾ കടലിൽ വീണതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഈ കണ്ടെയ്‌നറുകൾ പകുതി ഭാഗം മാത്രമേ കണ്ടുപിടിക്കാൻ കഴിഞ്ഞുള്ളൂ, ശേഷമുള്ളവ കടലിലെ ഒഴുക്കിനൊത്ത് തീരദേശത്തേക്ക് ഒഴുകിയേക്കാമെന്നാണ് കരുതുന്നത്.

Leave a Reply