You are currently viewing ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചു; ഭാര്യയ്ക്ക് ദാരുണാന്ത്യം, ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം ∙ ചേളാരി കോഹിനൂർ ദേശീയപാതയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതര പരിക്കുകളുണ്ട്. നിലമ്പൂർ പോത്ത്കല്ല് സ്വദേശി സ്വപ്ന (32) ആണ് മരണപ്പെട്ടത്. ഭർത്താവ് വേലായുധൻ (38) ആണ് പരിക്കേറ്റത്.

ബൈക്കിൽ യാത്ര ചെയ്തിരുന്നപ്പോൾ ലോറി അമിതവേഗത്തിൽ എത്തിയതായാണ് പ്രാഥമിക വിവരം. നിയന്ത്രണം തെറ്റിയ ലോറി ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയും, തുടർന്ന് സ്വപ്നയുടെ മേൽകൂടിയുണ്ടാകുകയും ചെയ്തു. ദാരുണമായി മരണം സംഭവിച്ചത് ഉടൻ തന്നെ സ്ഥിരീകരിച്ചു. വേലായുധനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മൃത്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Leave a Reply