You are currently viewing രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ കോടതി തള്ളി

രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവല്ല:കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യാപേക്ഷ ഇന്ന് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. രാഹുൽ മാങ്കൂട്ടലിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും, ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

ഒരു പ്രവാസി മലയാളി യുവതി നൽകിയ മൂന്നാമത്തെ ബലാത്സംഗ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യഹർജി പരിഗണിച്ചത്. കേസിന്റെ സ്വഭാവവും നിലവിലുള്ള സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് കോടതി ജാമ്യം നിഷേധിച്ചത്.
മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന്, രാഹുൽ മാങ്കൂട്ടത്തിലിൻറെ അഭിഭാഷകൻ തിങ്കളാഴ്ച സെഷൻസ് കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അറിയിച്ചു.

അതേസമയം, ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്ന് കോടതി വ്യക്തമാക്കി.

Leave a Reply