രാജ്യവ്യാപകമായി കോവിഡ് -19 വാക്സിനേഷൻ കാമ്പെയ്‌ൻ നടത്തി 3.4 ദശലക്ഷം പേരെയെങ്കിലും രക്ഷിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു, വാക്സിനേഷൻ കാമ്പെയ്‌ൻ സാമ്പത്തികമായും നല്ല നേട്ടം ഉണ്ടാക്കി. 18.3 ബില്യൺ ഡോളറിന്റെ നഷ്ടം ഒഴിവാക്കി.
വാക്‌സിനേഷൻ ഡ്രൈവ് മൊത്തത്തിൽ 15.42 ബില്യൺ ഡോളറിന്റെ അറ്റ ലാഭത്തിനും കാരണമായി
2021 ജനുവരി 16-ന് ഇന്ത്യ അതിന്റെ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചു, രാജ്യത്തെ ജനസംഖ്യയുടെ 90% പേർക്കെങ്കിലും ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഡോസ് വാക്സിൻ നല്കാൻ സാധിച്ചു . ഇത് ആഗോളതലത്തിൽ കോവിഡിനെതിരായ ഏറ്റവും വലുതും വിജയകരവുമായ വാക്‌സിനേഷൻ കാമ്പെയ്‌നുകളിൽ ഒന്നാക്കി മാറ്റി.
സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ യുഎസ്-ഏഷ്യ ടെക്‌നോളജി മാനേജ്‌മെന്റ് സെന്റർ ഡയറക്‌ടർ റിച്ചാർഡ് ഡാഷറും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്‌നെസ് ഇന്ത്യയിലെ ഓണററി ചെയർമാനും സ്റ്റാൻഫോഡ് യുണിവേഴ്സിറ്റിയിലെ ലക്ചററുമായ അമിത് കപൂറും ചേർന്ന് എഴുതിയ പ്രബന്ധമായ- ഹീലിംഗ് ദ ഇക്കണോമി: എസ്റ്റിമേറ്റിംഗ് ദി ഇക്കണോമിക് ഇംപാക്ട് ഓഫ് ഇന്ത്യയാസ് വാക്സിനേഷൻ ആൻഡ് റിലേറ്റഡ് മെശെർസ് – ലാണ് ഈ പരാമർശം ഉള്ളത്
“നിയന്ത്രണം, വാക്സിനേഷൻ, സമഗ്രമായ ഒരു ദുരിതാശ്വാസ പാക്കേജ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സമീപനം ഉപയോഗിച്ചാണ് ഇന്ത്യ കോവിഡ് -19 നേരിട്ടത്. മൂന്ന് സമീപനങ്ങളുടെയും പ്രത്യേകത അവ നടപ്പിലാക്കിയ രീതിയിലാണ്. ഉത്തേജക പാക്കേജിന് വിപരീതമായി ഒരു ദുരിതാശ്വാസ പാക്കേജ് രൂപീകരിച്ചത് ഇന്ത്യയിൽ, പ്രതിരോധശേഷിയുള്ള പോസ്റ്റ്-പാൻഡെമിക് ഇന്ത്യയയെ സ്രഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു,” രചയിതാക്കൾ എഴുതി.
സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നടന്ന ദി ഇന്ത്യ ഡയലോഗ് എന്ന ദ്വിദിന സമ്മേളനത്തിലാണ് പ്രബന്ധം പ്രകാശനം ചെയ്തത്.