You are currently viewing ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലാറ്റ്‌ഫോമിലെ ബ്ലൂ ടിക്ക് നഷ്ടമായി

ട്വിറ്ററിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പ്ലാറ്റ്‌ഫോമിലെ ബ്ലൂ ടിക്ക് നഷ്ടമായി

ട്വിറ്റർ നിയന്ത്രണങ്ങളിൽ വന്ന മാറ്റങ്ങളെ തുടർന്ന് റൊണാൾഡോയ്ക്ക് തന്റെ അക്കൗണ്ടിലെ ബ്ലൂ ടിക്ക് നഷ്ടമായി.
108 ദശലക്ഷം ആരാധകരുള്ള പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന അത്‌ലറ്റാണ് പോർച്ചുഗീസ് താരം,എന്നാൽ തന്റെ അക്കൗണ്ട് വെരിഫിക്കേഷൻ ചെക്ക്മാർക്ക് നിലനിർത്താൻ പ്രതിമാസ സബ്സ്ക്രിപ്ഷൻ അദ്ദേഹം അടയ്ക്കാൻ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ട്വിറ്ററിൻ്റെ നടപടി.

പോർച്ചുഗീസ് സൂപ്പർസ്റ്റാറിന് എലോൺ മസ്‌കിന്റെ സോഷ്യൽ മീഡിയ സൈറ്റിൽ 108.3 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ ഔദ്യോഗിക അക്കൗണ്ടുകളുടെ സാധുത സ്ഥിരീകരിക്കാൻ മുമ്പ് ഉപയോഗിച്ചിരുന്ന ‘ലെഗസി വെരിഫൈഡ് ചെക്ക്‌മാർക്ക്’ ഇപ്പോൾ ഇല്ല.

ഈ ആഴ്ച ട്വിറ്റർ പുതിയ നിയമങ്ങൾ നടപ്പിലാക്കി, ആയിരക്കണക്കിന് അക്കൗണ്ടുകൾക്ക് അവരുടെ ബ്ലൂ ടിക്കുകൾ നഷ്‌ടപ്പെട്ടു, അവർ എത്ര പ്രശസ്തരാണെങ്കിലും, പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന കായികതാരമായിട്ടും പരിഗണന ലഭിച്ചില്ല.റൊണാൾഡോ അവരിൽ ഒരാളായിരുന്നു.

ട്വിറ്റർ ബ്ലൂയിലേക്ക് സൈൻ അപ്പ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ഇപ്പോൾ $8 (£6.46) പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ അടയ്‌ക്കണം. ദൈർഘ്യമേറിയ വീഡിയോ അപ്‌ലോഡുകളും എഡിറ്റ് ബട്ടൺ പോലുള്ള മറ്റ് ഫീച്ചറുകളുക്കുമൊപ്പം ബ്ലൂ ടിക്കും ലഭിക്കും.

2022 ഒക്ടോബറിൽ 44 ബില്യൺ ഡോളറിനു (38.1 ബില്യൺ പൗണ്ട് ) മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ തുടർന്നാണ് ഈ മാറ്റങ്ങൾ.
എന്നാൽ മസ്‌കിന്റെ പണം സമ്പാദിക്കാനുള്ള തന്ത്രങ്ങളിൽ പലരും അമർഷം പ്രകടിപ്പിക്കുകയും പണം നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

Leave a Reply