തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ 2023-ലെ ആദ്യത്തെ ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറയുന്നു, വരാനിരിക്കുന്ന കൊടുങ്കാറ്റിൽ നിന്ന് ഉണ്ടാകുന്ന ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകൾ സജീവമായി നടക്കുന്നു. ഐഎംഡിയുടെ പറയുന്നതനുസരിച്ച്, 2023 മെയ് 6 ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ചുഴലിക്കാറ്റ് രൂപപെടാൻ സാധ്യതയുണ്ട്. ഈ ചുഴലി കാറ്റിന് മോച എന്നാണ് പേര് നല്കിയിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ആളുകൾ താമസിക്കുന്ന തീരദേശങ്ങളിലൂടെയാണ് മോച്ച ചുഴലിക്കാറ്റിന്റെ പാത കടന്ന് പോകുന്നത്.
ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ ഇത് ബാധിക്കും. ഈ സംസ്ഥാനങ്ങളെല്ലാം അതീവ ജാഗ്രതയിലാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പ്രാദേശിക ദുരന്തനിവാരണ സേന സജ്ജമാണ്. മത്സ്യത്തൊഴിലാളികൾ മെയ് 11 വരെ കടലിൽ പോകരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) നിർദ്ദേശം നൽകിയിട്ടുണ്ട്.
തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ആൻഡമാൻ കടലിലും മോശം കാലാവസ്ഥയുണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി.