You are currently viewing ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ അന്തരിച്ചു

ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ അന്തരിച്ചു

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സ്, പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിന് സസ്പെൻഷനിലായിരുന്ന ഡപ്യൂട്ടി തഹസിൽദാർ എ. പവിത്രൻ (56) അന്തരിച്ചു. കാസർഗോഡ് മാവുങ്കാൽ സ്വദേശിയും വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാറുമായിരുന്ന പവിത്രൻ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് വ്യാഴാഴ്ച രാവിലെ അന്തരിച്ചത്. ഏതാനും നാളുകളായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ തുടർന്നാണ് പവിത്രനെതിരെ നടപടി ഉണ്ടായത്. വെള്ളരിക്കുണ്ടിൽ ഡപ്യൂട്ടി തഹസിൽദാറായി സേവനമനുഷ്ഠിച്ചിരിക്കെ താലൂക്ക് ഓഫീസിൽ നിന്നാണ് പവിത്രനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ അദ്ദേഹത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോഗ്യനില വഷളായി മരണമടഞ്ഞത്.

പടന്നക്കാട് തീർഥങ്കര എൻ.കെ.ബി.എം. ഹൗസിങ് കോളനിയിലെ താമസക്കാരനായിരുന്നു പവിത്രൻ. ഭാര്യ: ധന്യ. മക്കൾ: നന്ദകിഷോർ, റിഷിക.
#ആദരാഞ്ജലികൾ

Leave a Reply