You are currently viewing മുങ്ങിയ കപ്പലിലെ അവശിഷ്ടങ്ങളിൽ തൊടരുത്:ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

മുങ്ങിയ കപ്പലിലെ അവശിഷ്ടങ്ങളിൽ തൊടരുത്:ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

കൊച്ചി :മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കളെന്ന് തോന്നുന്നവ തീരത്ത് കണ്ടാൽ തൊടരുതെന്നും , സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

“അവശിഷ്ടങ്ങൾ കണ്ടാൽ അതിൻറെ അടുത്ത് പോകരുത്.കുറഞ്ഞത് 200 മീറ്റർ അകലെയെങ്കിലും മാറിനിൽക്കുവാൻ ശ്രദ്ധിക്കണം” കേരള ദുരന്ത നിവാരണ അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.

കപ്പലിൽ ആകെ 643 കൺടെയ്നർകൾ ഉണ്ടായിരുന്നു. ഇവയിൽ 73 എണ്ണം ശൂന്യമായിരുന്നു. 13 കൺടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണ്. ചിലതിൽ കാൽസ്യം കാർബൈഡ് പോലുള്ള വസ്തുക്കളുണ്ട് – ഇത് വെള്ളം ചേർന്നാൽ തീപിടിക്കാവുന്ന അത്യന്തം അപകടകാരിയായ വസ്തുവാണ്.

അവശിഷ്ടങ്ങൾ കണ്ടാൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിവരം അറിയിക്കണമെന്നും, കൂട്ടം കൂടി നിൽക്കാതിരിക്കാനും അധികൃതർ നിർദേശിച്ചു. സാധനങ്ങൾ നീക്കുമ്പോൾ അധികൃതർക്ക് തടസ്സമുണ്ടാക്കരുതെന്നും, സുരക്ഷിത ദൂരത്ത് മാറിനിൽക്കുവാനും ആണ് നിർദ്ദേശം.

പൊതുജനങ്ങളും, മാധ്യമ പ്രവർത്തകരും അടക്കം എല്ലാവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

Leave a Reply