You are currently viewing സിക്കിമിലെ ഡോക്‌ലാം, ചോല അതിർത്തി മേഖലകൾ ഡിസംബർ 15 മുതൽ വിനോദസഞ്ചാരികൾക്ക് തുറക്കും

സിക്കിമിലെ ഡോക്‌ലാം, ചോല അതിർത്തി മേഖലകൾ ഡിസംബർ 15 മുതൽ വിനോദസഞ്ചാരികൾക്ക് തുറക്കും

ഗാംഗ്ടോക്ക്: അതിർത്തി ടൂറിസം വിപുലീകരിക്കുന്നതിനുള്ള ചരിത്രാത്മക നീക്കമായി, സിക്കിം സർക്കാർ ഡോക്‌ലാംയും ചോലയും ഡിസംബർ 15 മുതൽ വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചു. ഉയർന്ന സുരക്ഷയുള്ള അതിർത്തി മേഖലകൾ ആദ്യമായി പൊതുജനങ്ങൾക്ക് തുറക്കുന്നതാണിത്.

മുൻപ് സെപ്റ്റംബർ 27ന് ഉദ്ഘാടനം നടത്താനിരുന്നുവെങ്കിലും ഭരണപരവും ലജിസ്റ്റിക് തകരാറുകളും കാരണം പദ്ധതി മാറ്റിവെക്കുകയായിരുന്നു. എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ് നടക്കുന്നതെന്ന് ടൂറിസം അധികചീഫ് സെക്രട്ടറി സി.എസ്. റാവു വ്യക്തമാക്കി. സാഹസിക വിനോദസഞ്ചാരവും പൈതൃക വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പ്രതിരോധമന്ത്രാലയത്തിന്റെ ‘ബാറ്റിൽഫീൽഡ് ടൂറിസം’ പദ്ധതിയുടെ ഭാഗമായാണ് ഡോക്‌ലാം, ചോല എന്നിവ തുറക്കുന്നത്. ഇന്ത്യ–ചൈന സൈന്യങ്ങൾ അതിർത്തിയിൽ എട്ടു വർഷത്തെ സ്റ്റാൻഡ് ഓഫിന് ശേഷമാണ്  വിനോദസഞ്ചാരികൾക്ക് തുറക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 14,000 അടി ഉയരത്തിലാണ് ഈ പ്രദേശം. ഗാംഗ്ടോക്കിൽ നിന്ന് 70 കിലോമീറ്ററോളം ദൂരവും.

1967ലെ ഇന്ത്യ–ചൈന ഏറ്റുമുട്ടലുകൾക്ക് സാക്ഷ്യം വഹിച്ച ചോല ചരിത്രപ്രിയർക്കും സാഹസിക സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും ആകർഷക കേന്ദ്രമാണ്. ഈ മേഖലകൾ അടുത്തമാസം വിനോദസഞ്ചാരികളെ സ്വീകരിക്കാൻ സേനയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ വികസിപ്പിച്ചുവരുന്നു.
എന്നാൽ രണ്ടു സ്ഥലങ്ങളിലും പ്രതിദിനം പരിമിതമായ വാഹനങ്ങൾക്കും ബൈക്കുകൾക്കും മാത്രമേ അനുമതി ഉണ്ടാകൂ. സന്ദർശകർ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങളും സർക്കാർ പുറത്തിറക്കും.

Leave a Reply