
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി സഹോദരൻ സി.ജെ. ബാബു രംഗത്തെത്തി. ആദായനികുതി വകുപ്പ് കോൺഫിഡൻസ് ഗ്രൂപ്പിനെതിരെ നടത്തിയ അന്വേഷണത്തെ തുടർന്ന് സഹോദരൻ വളരെയധികം സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.ഡോ. സി.ജെ. റോയിക്ക് മറ്റ് ഏതെങ്കിലും വ്യക്തിഗതമോ തൊഴിൽപരമോ ആയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സി.ജെ. ബാബു പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റോയിയുടെ ഓഫിസിൽ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മരണത്തിന് മുൻദിനം രാവിലെ രണ്ട് തവണ സഹോദരനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, അപ്പോൾ അസാധാരണമായ ഒന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സി.ജെ. ബാബു വ്യക്തമാക്കി. സംഭവത്തിൽ കുടുംബാംഗങ്ങളെ കണ്ട ശേഷം തുടർ നിയമനടപടികൾ സംബന്ധിച്ച് ആലോചിക്കുമെന്ന് അദ്ദേഹം അറിയിച്ചു.