You are currently viewing മയക്കുമരുന്ന് കടത്ത്: സൗദിയിൽ വിദേശ പൗരന് വധശിക്ഷ നടപ്പാക്കി

മയക്കുമരുന്ന് കടത്ത്: സൗദിയിൽ വിദേശ പൗരന് വധശിക്ഷ നടപ്പാക്കി

മദീന: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച വിദേശ പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ശിക്ഷ മദീന പ്രവിശ്യയിൽ വെച്ചാണ് നടപ്പിലാക്കിയത്.

പാകിസ്ഥാൻ സ്വദേശിയായ ദിലാവർ ഖാനാണ് വധിക്കപ്പെട്ടത്. രാജ്യത്തേക്ക് മെത്താംഫെറ്റാമൈൻ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും കേസ് ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് അധികൃതർ അറിയിച്ചു.

മയക്കുമരുന്ന് കടത്തും ഉപയോഗത്തിനെതിരെ കർശനമായ നിയമനടപടികളാണ് സൗദി അറേബ്യ സ്വീകരിച്ച് വരുന്നത്.

Leave a Reply