ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധു എസ്തോണിയുടെക്രിസ്റ്റിൻ കുബയ്ക്കിന പരാജയപ്പെടുത്തി 2024പാരീസ് ഒളിമ്പിക്സിൻ്റെ പ്രീ ക്വാർട്ടറിൽ കടന്നു. രണ്ട് തവണ ഒളിമ്പിക്സ് മെഡൽ നേടിയ താരം 21-05, 21-10 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിൽ അനായാസ ജയം ഉറപ്പിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറി.
സിന്ധുവിൻ്റെ ശക്തമായ സ്മാഷുകൾ കുബയ്ക്ക് വലിയ വെല്ലുവിളി ഉയർത്തി. ഈ മിന്നുന്ന വിജയം സിന്ധുവിൻ്റെ മൂന്നാം ഒളിമ്പിക് മെഡലിന് പ്രതീക്ഷ നല്കുന്നു