You are currently viewing വാൽനട്ട് കഴിക്കു, നല്ല ബുദ്ധിയുള്ള കുട്ടികളായി വളരൂ

വാൽനട്ട് കഴിക്കു, നല്ല ബുദ്ധിയുള്ള കുട്ടികളായി വളരൂ

വളരെയധികം പോഷകമൂല്യമുള്ള
ഒരു ഭക്ഷണപദാർത്ഥമാണ് വാൽനട്ട്
അമേരിക്കയിലും ചൈനയിലും ആണ്
വാൽനട്ട് ധാരാളമായി കൃഷി ചെയ്യുന്നത്
ചെറിയതോതിൽ ഇന്ത്യയിലെ കാശ്മീരിലും ഉത്തരാഖണ്ഡിലും അരുണാചൽപ്രദേശിലും വാൽനട്ട് കൃഷി ചെയ്യപ്പെടുന്നുണ്ട് .

പുതിയ ഗവേഷണമനുസരിച്ച്, കൗമാരക്കാരിൽ ശ്രദ്ധയും ബുദ്ധിശക്തിയും മാനസിക പക്വതയും വർദ്ധിപ്പിക്കുന്നതിനു വാൽനട്ട് കഴിക്കുന്നത് നല്ലതാണ്

സ്‌പെയിനിലെ ഒരു ഹൈസ്‌കൂളുകളിൽ പഠിക്കുന്ന ആരോഗ്യമുള്ള കൗമാരക്കാരെ
പങ്കെടുപ്പിച്ചായിരുന്നു പഠനം നടത്തിയത്.
എതാനം വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഒരു വിഭാഗത്തിന് പ്രതിദിനം 30 ഗ്രാം അസംസ്കൃത കാലിഫോർണിയൻ വാൽനട്ട് ഭക്ഷണത്തിൽ ചേർത്ത് നല്കി, രണ്ടാമത്തെ ഗ്രൂപ്പിൻ്റെ ഭക്ഷണത്തിൽ നിന്ന് വാൽനട്ട് ഒഴിവാക്കി.

ആറ് മാസം പഠനം തുടർന്നു. കൗമാരക്കാരുടെ ശ്രദ്ധ, ഓർമ്മശക്തി, അവർ എത്ര വേഗത്തിൽ ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു , പെരുമാറ്റ രീതികൾ ഹൈപ്പർ ആക്ടിവിറ്റി എല്ലാം അദ്ധ്യാപകർ പഠന വിധേയമാക്കി.

കുറഞ്ഞത് 100 ദിവസമെങ്കിലും വാൽനട്ട് കഴിച്ച കൗമാരക്കാരിൽ സ്വന്തമായി ചിന്തിക്കാനും യുക്തിസഹമായി കാര്യങ്ങൾ മനസ്സിലാക്കാനും ഉള്ള കഴിവുകൾ കൂടുതലായി കണ്ടെത്തി.അവർക്ക് എഡിഎച്ച്ഡി (ADHD – Attention Deficit Hyper activity Disorder) എന്ന ശ്രദ്ധക്കുറവിൻ്റെയും അമിത വികൃതിയുടെയും
ലക്ഷണങ്ങൾ കുറവായിരുന്നു . എന്നാൽ മറ്റ് വൈജ്ഞാനിക മേഖലകളിൽ ഗ്രൂപ്പുകൾക്കിടയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായില്ല.

പെരെ വെർജിലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസർച്ചിലെ ഗ്രൂപ്പ് ലീഡറും ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ അസോസിയേറ്റ് ഗവേഷകനുമായ ജോർഡി ജുൽവെസ് പിഎച്ച്ഡി പറഞ്ഞു, “ആരോഗ്യ പരിരക്ഷാ ദാതാക്കൾ കൗമാരക്കാരോട് ഒരു പിടി വാൽനട്ട് ആഴ്ചയിൽ മൂന്ന് തവണ കഴിക്കാൻ ഉപദേശിക്കണം. അങ്ങനെ ചെയ്താൽ അവർക്ക് മെച്ചപ്പെട്ട വൈജ്ഞാനിക കഴിവുകളും ആരോഗ്യകരമായ മസ്തിഷ്ക വികാസവും ഉണ്ടാകും.

മസ്തിഷ്ക വികാസത്തിലെ ഒരു പ്രധാന സമയമാണ് കൗമാരം.
കേന്ദ്ര നാഡീവ്യൂഹത്തെ ശരിയായി വികസിപ്പിക്കാനും അതിന്റെ പ്രവർത്തനം രൂപപ്പെടുത്താനും സഹായിക്കുന്നതിൽ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ (PUFAs) പ്രധാനമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ഈ ആസിഡുകളിൽ മൂന്നെണ്ണം വളരെ പ്രധാനപെട്ടതാണ്.അവയിൽ രണ്ടെണ്ണം – ഒമേഗ-3 ഫാറ്റി ആസിഡുകളായ ഡോകോസഹെക്സെനോയിക് (ഡിഎച്ച്എ), ഇക്കോസപെന്റേനോയിക് (ഇപിഎ) എന്നിവ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്, പ്രധാനമായും സമുദ്രവിഭവങ്ങളിൽ നിന്ന് മാത്രമേ ഇത് ലഭിക്കൂ.

എന്നാൽ ഒമേഗ -3 യുടെ ഏക ഉറവിടം സീഫുഡ് മാത്രമല്ല. അവ സസ്യങ്ങളിൽ നിന്നും വരാം. സസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളുടെ “ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ്” വാൽനട്ട്. ഇതിനാൽ വാൽനട്ട് കഴിക്കുന്നത് കുട്ടികളുടെ ബുദ്ധിപരമായ വളർച്ചക്ക് വളരെ നല്ലതാണ്.

Leave a Reply