എബിവിപിയും കെഎസ്‌യുവും സംയുക്തമായി നാളെ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടർന്നാണിത്.
അധ്യാപകന്മാരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ ഉള്ള പ്രതിഷേധം ആയിട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
സർക്കാർ, സ്വകാര്യ, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബന്ധ ബാധകമാണ്
