റാഗിംഗ് തടയുന്നതിന് സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ സെല്ലുകൾ സ്ഥാപിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കുകയും, റാഗിംഗിനെതിരെ ബോധവത്കരണം നൽകുന്നതിന് ഊന്നൽ നൽകുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് വിരുദ്ധ സെല്ലുകൾ നിർബന്ധമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ഖാദർ കമ്മീഷൻ റിപ്പോർട്ട് ആറുമാസത്തിനകം നടപ്പിലാക്കുമെന്നും സ്പെഷ്യൽ റൂൾ തയ്യാറായി കഴിഞ്ഞെന്നും അടുത്ത വിദ്യാഭ്യാസ വർഷത്തിന് മുമ്പായി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു
