ഇബ്രാഹിം റെയ്‌സിയുടെ പിൻഗാമിയെ തീരുമാനിക്കാൻ ഇറാൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടം ഇന്ന് നടന്നുകൊണ്ടിരിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ചരിത്രപരമായി ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായ 39.92% ആണ് രേഖപെടുത്തിയിട്ടുള്ളത്. ഇറാൻ്റെ 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഒരു പ്രധാന തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമാണിത്.
ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പൗരന്മാരോട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു. ഇറാൻ്റെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള “നിർണ്ണായക റൗണ്ട്” ഇതാണെന്ന് പറഞ്ഞു.
യാഥാസ്ഥിതികനായ സയീദ് ജലീലിക്കെതിരെയാണ് പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയനെ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം ഫലം ഇറാൻ്റെ അന്താരാഷ്ട്ര ബന്ധങ്ങളെ സാരമായി ബാധിക്കും. പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇറാനെതിരായ ഉപരോധം പിൻവലിക്കാനും പെസെഷ്കിയൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു വിപരീതമായി, റഷ്യയുമായും ചൈനയുമായും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ജലീലി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.