കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നുവെന്ന് സ്‌പേസ്‌എക്‌സ് സ്ഥാപകനും സിഇഒയുമായ എലോണ്‍ മസ്‌ക് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്.
ഓൺലൈൻ സ്ട്രീമിംഗ് ആക്റ്റ് എന്നറിയപ്പെടുന്ന പുതിയ നിയമം 2023 ഫെബ്രുവരിയിൽ കനേഡിയൻ പാർലമെന്റ് പാസാക്കി. ഓൺലൈൻ സ്ട്രീമിംഗ് സേവനങ്ങളും പോഡ്‌കാസ്റ്റുകളും രജിസ്റ്റർ ചെയ്യുകയും കനേഡിയൻ ഉള്ളടക്ക നിയമങ്ങൾ പാലിക്കുകയും വേണമെന്ന് ഇത് നിഷ്കർഷിക്കുന്നു.
“കാനഡയില്‍ ട്രൂഡോ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നു. ഇത് ലജ്ജാകരമാണ്,” മസ്‌ക് ട്വീറ്റ് ചെയ്തു.
മസ്‌കിന്റെ വിമര്‍ശനത്തിന് പിന്നാലെ കാനഡയില്‍ നിന്നും നിരവധി പേര്‍ പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുന്നവരും മസ്‌കിനെ പിന്തുണയ്ക്കുന്നവരുമുണ്ട്.
മസ്‌കിന്റെ വിമർശനത്തിന് പിന്നാലെ കനേഡിയൻ സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ പുതിയ നിയമം അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുന്നതിനും കാനഡക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.