You are currently viewing പസഫിക്ക് ദ്വീപുകൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിട്ട്  കണ്ടറിയാൻ ഇമ്മാനുവൽ മാക്രോൺ പാപ്പുവ ന്യൂ ഗിനിയയിൽ

പസഫിക്ക് ദ്വീപുകൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിട്ട്  കണ്ടറിയാൻ ഇമ്മാനുവൽ മാക്രോൺ പാപ്പുവ ന്യൂ ഗിനിയയിൽ

പസഫിക് ദ്വീപുകൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാന ഭീഷണി നേരിട്ട് കണ്ടറിയാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദക്ഷിണ പസഫിക്കിൽ സന്ദർശനം ആരംഭിച്ചു.  ഉയരുന്ന സമുദ്രനിരപ്പ്, വന്യജീവികളുടെ നാശം, തീവ്രമായ കാലാവസ്ഥ, അനുബന്ധ സാമ്പത്തിക ചെലവുകൾ തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് ഫ്രാൻസ് മനസിലാക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.

പാപ്പുവ ന്യൂ ഗിനിയ സന്ദർശന വേളയിൽ, കാർബൺ സംഭരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന  വനങ്ങളെ സംരക്ഷിക്കുന്നതിന് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫ്രഞ്ച് സംരംഭം മാക്രോൺ അവതരിപ്പിച്ചു. ഇതിൻ്റെ ഭാഗമായി  യൂറോപ്യൻ യൂണിയനിൽ നിന്ന് 60 ദശലക്ഷം യൂറോയുടെ ധനസഹായം പാപുവ ന്യൂ ഗിനിയയക്ക് ലഭിക്കും

ഈ ലക്ഷ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം
പാപ്പുവ ന്യൂ ഗിനിയയിൽ, പ്രധാനമന്ത്രി ജെയിംസ് മറാപെയ്‌ക്കൊപ്പം സമൃദ്ധമായ വാരിരാട്ട ദേശീയ ഉദ്യാനത്തിലൂടെ രണ്ട് കിലോമീറ്റർ  നടന്നു

70 ശതമാനത്തിലധികം വനഭൂമിയുള്ള പാപുവ ന്യൂ ഗിനിയ വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രമാണ്, വനനശീകരണം ഒരു പ്രധാന ആശങ്കയുണ്ടാക്കുന്നു.  കഴിഞ്ഞ വർഷം രാജ്യത്തിന് കാർബൺ ആഗിരണം ചെയ്യുന്ന മഴക്കാടുകളുടെ 1.8 ശതമാനം നഷ്ടപ്പെട്ടു, ബ്രസീലിന് ശേഷം ഏറ്റവും കൂടുതൽ മഴക്കാടുകൾ നശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി ഇത് മാറി.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ വിവിധ രാജ്യങ്ങൾ പസഫിക് ദ്വീപുകൾക്ക് കാലാവസ്ഥാ വ്യതിയാന സഹായം നൽകുമ്പോൾ, പാപ്പുവ ന്യൂ ഗിനിയയിലെ വനം സംരക്ഷിക്കുന്നതിന് ധനസഹായം നൽകാനുള്ള മാക്രോണിന്റെ വാഗ്ദാനത്തെ പ്രധാനമന്ത്രി ജെയിംസ് മറാപെ അഭിനന്ദിച്ചു. 

Leave a Reply