ന്യൂഡൽഹി: കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) കുടിശ്ശിക തുക ഉടൻ നൽകുമെന്ന് ഗ്രാമവികസന വകുപ്പ് സഹമന്ത്രി ശ്രീ. ചന്ദ്രശേഖർ പെമ്മസാനി. ലോക്സഭയിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി.
കോൺഗ്രസ് എംപി അടൂർ പ്രകാശ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിൽ ഏകദേശം മൂന്നു മാസത്തെ തൊഴിലുറപ്പ് വേതനം കുടിശ്ശികയുണ്ടെന്നും, ഇതോടെ 1.86 ലക്ഷം പേർ പദ്ധതി ഉപേക്ഷിച്ചുവെന്നും അടൂർ പ്രകാശ് പറഞ്ഞു. കുറഞ്ഞ വേതനവും വൈകിയുള്ള വേതനവും ആണ് തൊഴിലാളികൾ പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.