
തിരുവനന്തപുരം: കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സംസ്ഥാനത്തിന്റെ മഹത്തായ ദൗത്യത്തിൽ കുട്ടികളെയും ഉൾപ്പെടുത്തുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ഈ ലക്ഷ്യത്തോടെ 6, 7, 8, 9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി 1500 രൂപയുടെ പ്രത്യേക സ്കോളർഷിപ്പ് പദ്ധതി മന്ത്രി എം പി രാജേഷ് പ്രഖ്യാപിച്ചുപ്രഖ്യാപിച്ചു.
അൻപതിനായിരം കുട്ടികൾക്കാണ് ഈ സമ്മാനം ലഭിക്കുന്നത്. എന്നാൽ സ്കോളർഷിപ്പ് ലഭിക്കാൻ ചില ശുചിത്വ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കണം. വീട്ടിലെ മാലിന്യ സംസ്കരണം നിരീക്ഷിച്ച് മെച്ചപ്പെടുത്തൽ, സമീപ പ്രദേശങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ രീതികൾ മനസ്സിലാക്കൽ, ഗ്രീൻ പ്രോട്ടോകോൾ പാലനത്തിനായുള്ള നിർദേശങ്ങൾ നൽകൽ, മാലിന്യത്തിന്റെ തരംതിരിക്കൽയും അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളും ഉൾപ്പെടുന്ന വിവിധ പ്രവർത്തനങ്ങളാണ് ഇതിലുൾപ്പെടുന്നത്.
മാലിന്യമുക്തമായ കേരളം ഒരുക്കാനും നിലനിർത്താനും പുതുതലമുറയുടെ പങ്കാളിത്തം നിർണായകമാണെന്ന് മന്ത്രി പറഞ്ഞുകുട്ടികൾ ഈ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
