രാജ്കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യ റെക്കോർഡ് വിജയം നേടി. യശസ്വി ജയസ്വലിന്റെ ഇരട്ട സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ തന്ത്രപരമായ ബൗളിങ്ങും ചേർന്ന് ഇംഗ്ലണ്ടിനെ 434 റൺസിന്റെ ദയനീയ തോൽവിയിലേക്ക് നയിച്ചു.
ജഡേജയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് ശക്തമായിരുന്നു. അസാധ്യമായ 557 റൺസ് പിന്തുടരുന്നതിനിടെ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 122 റണ്‍സിന് പുറത്താക്കി. പരമ്പരയിൽ ഇപ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്.
ജയസ്വലിന്റെ 214* റൺസ് ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത് തെളിയിച്ചു. സർഫരാസ് ഖാൻ (68*)യുമായുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 172 റൺസ് ചേർത്തു. ഇതിനുമുമ്പ്, ശുഭ്മാൻ ഗിൽ (91) മികച്ച തുടക്കമിട്ടിയിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ജഡേജ(5/41), കുൽദീപ് യാദവ് (2/19) മികച്ച പ്രകടനം കാഴ്ചവച്ചു.
2021ൽ ന്യൂസിലൻഡിനെതിരെ നേടിയ 372 റൺസിൻ്റെ മുൻ റെക്കോർഡ് മറികടന്ന്, റണ്ണുകളുടെ കാര്യത്തിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്