You are currently viewing സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വഴി മാത്രം പ്രവേശനം

സാമ്പ്രാണിക്കോടി തുരുത്തില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വഴി മാത്രം പ്രവേശനം

കൊല്ലം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാമ്പ്രാണിക്കോടി തുരുത്തിലേയ്ക്ക് ഇനി മുതല്‍ സന്ദർശകർക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്തശേഷം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മെയ് ഒന്നുമുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. www.dtpckollam.com എന്ന വെബ്‌സൈറ്റ് വഴിയാകും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.

മണലില്‍, കുരീപ്പുഴ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളിലുള്ള ടെർമിനലുകളിലേക്കാണ് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ സാഹചര്യങ്ങളില്‍ സ്‌പോട്ട് ബുക്കിംഗും അനുവദിക്കും. എന്നാല്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനം പൂര്‍ണമായി ബാധകമാകുമെന്നും ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave a Reply