ശനിയാഴ്ച വൈകുന്നേരം സെൽഹർസ്റ്റ് പാർക്കിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് ജയം നേടിയ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീട മോഹങ്ങൾ സജീവമാക്കി .78-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്ന് എർലിംഗ് ഹാലൻഡ് ആണ് എക ഗോൾ നേടിയത്.നിലവിലെ ചാമ്പ്യൻമാർക്ക് മൂന്ന് പോയിന്റുകൾ ലഭിച്ചു .
മാഞ്ചസ്റ്റർ സിറ്റി കളിയിൽ ആധിപത്യം പുലർത്തിയിതെങ്കിലും ക്രിസ്റ്റൽ പാലസിൻ്റെ ശക്തമായ പ്രതിരോധം കാരണം അവർക്ക് ഗോളാന്നും നേടാനായില്ല
കളി സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ സിറ്റിക്ക് 13 മിനിറ്റ് മാത്രം ശേഷിക്കെ പെനാൽറ്റി ലഭിച്ചു. ഒരു കോർണർ പ്രതിരോധിക്കുന്നതിനിടെ പാലസ് വിങ്ങർ മൈക്കൽ ഒലിസ് സിറ്റി ക്യാപ്റ്റൻ ഇൽകെ ഗുണ്ടോഗനെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽട്ടി ലഭിച്ചത്.പെനാൽട്ടി കിക്ക് ഗോളാക്കി മാറ്റിയ ഹാലൻഡ് ഈ സീസണിലെ തന്റെ 28-ാം ഗോളാണ് നേടിയത്.
ഗാർഡിയോളയുടെ ടീം കളിയിൽ നിന്നു നിർണായകമായ മൂന്ന് പോയിന്റുകൾ നേടി. ചൊവ്വാഴ്‌ച രാത്രി ആർബി ലെയ്‌പ്‌സിഗിനെതിരായ രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് അവസാന 16 ലെ കളിയിൽ ഇനി അവർ ശ്രദ്ധ കേന്ദ്രീകരിക്കും .