എർലിംഗ് ഹാലൻഡ് ഈ വർഷത്തെ മികച്ച ഫുട്‌ബോളർ ആയി തെരെഞ്ഞെടുക്കപ്പെട്ടു. മാൻ സിറ്റിയുടെ സ്‌ട്രൈക്കർ 82% വോട്ടോടെ എഫ് ഡബ്ല്യു എ അവാർഡ് നേടി . പ്രീമിയർ ലീഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വിജയമാണിത്.
ആഴ്സണൽ വിങ്ങർ ബുക്കയോ സാക്ക റണ്ണർഅപ്പായി ഫിനിഷ് ചെയ്തു, ഗണ്ണേഴ്‌സ് ടീം അംഗം മാർട്ടിൻ ഒഡെഗാർഡ് മൂന്നാമനായി.
മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രൂയ്‌ൻ നാലാമതും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മാർക്കസ് റാഷ്‌ഫോർഡ് അഞ്ചാമതും ഫിനിഷ് ചെയ്തു. ആകെ 15 കളിക്കാർക്ക് വോട്ട് ലഭിച്ചു.
ഇംഗ്ലീഷ് ഫുട്‌ബോളിലെ തന്റെ അരങ്ങേറ്റ സീസണിൽ, ഹാലാൻഡ് എല്ലാ മത്സരങ്ങളിൽ നിന്നുമായി 51 ഗോളുകൾ നേടിയിട്ടുണ്ട്
35 ഗോളുകളുമായി ഹാലാൻഡ് സിംഗിൾ സീസൺ പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ് തകർത്തു
‘ഇംഗ്ലീഷ് ഫുട്‌ബോളിലെ എന്റെ ആദ്യ സീസണിൽ ഫുട്‌ബോൾ റൈറ്റേഴ്‌സ് അവാർഡ് നേടിയത് ഒരു ബഹുമതിയാണ്,’ ഹാലാൻഡ് പറഞ്ഞു.
‘ ഏറ്റവും മികച്ചതാകാൻ ഞാൻ എല്ലാ ദിവസവും ശ്രമിക്കുന്നു, ഇതുപോലെ അംഗീകരിക്കപ്പെടുക എന്നത് എനിക്ക് വിലപെട്ടതാണ്.
‘സിറ്റിയിലെ എന്റെ സമയം ഞാൻ ഇഷ്‌ടപ്പെട്ടു – എന്റെ ടീമംഗങ്ങൾ അവിശ്വസനീയമാണ്, അവർ എനിക്ക് ഗോളുകൾ നേടാനുള്ള അവസരങ്ങൾ നൽകി ‘.
‘ഞാൻ എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നു, കാരണം അവരില്ലാതെ എനിക്ക് ഈ അവാർഡ് നേടാനാവില്ല.’
‘എനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി. ഈ അവാർഡ് നേടിയത് യഥാർത്ഥ ബഹുമതിയാണ്.
ഈ സീസണിൽ 47 മത്സരങ്ങൾ കളിച്ച ഹാലാൻഡ് ആറ് ഹാട്രിക്കുകൾ ഉൾപ്പെടെ 51 ഗോളുകൾ നേടി.
സിറ്റിയുടെ മറ്റൊരു പ്രീമിയർ ലീഗ് കിരീടം നേടാൻ നാല് മത്സരങ്ങൾ ശേഷിക്കുന്നതിനാൽ, കൂടുതൽ റെക്കോർഡുകൾ ഹാലാൻഡിന്റെ കാൽക്കൽ വീണേക്കാം.