You are currently viewing എറണാകുളം – ഹസ്രത് നിസാമുദ്ദീൻ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

എറണാകുളം – ഹസ്രത് നിസാമുദ്ദീൻ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

വിഷു അവധിക്കാലത്ത് കേരളത്തിൽ എത്തിയ യാത്രക്കാർക്ക് ആശ്വാസമായി എറണാകുളം ജംഗ്ഷനിൽ നിന്ന് ഹസ്രത് നിസാമുദ്ദീന്‍ വരെ ഒരു വൺവേ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ റെയിൽവേ അനുവദിച്ചു. ഏപ്രിൽ 16-ന് വൈകിട്ട് 6:05 മണിക്ക് പുറപ്പെടുന്ന ഈ ട്രെയിൻ ഏപ്രിൽ 18-ന് രാത്രി 8:35 മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുവെന്നും റെയിൽവേ അറിയിച്ചു.

ഈ സ്‌പെഷ്യൽ ട്രെയിൻ അവധി കാലത്ത് ഡൽഹിയിലേക്കുള്ള യാത്രാ ദൗർലഭ്യം പരിഹരിക്കുന്നതിന് സഹായകമാകും. ഇതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും ലഭ്യമാകും.

Leave a Reply