You are currently viewing എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ ഹണി എം. വർഗീസ് നെ ആലപ്പുഴ ജില്ലാ കോടതിയിലേക്ക് സ്ഥലംമാറ്റി. കേസിലെ വിധിപ്രസ്താവം പൂർത്തിയായ പശ്ചാത്തലത്തിലാണ് ഭരണപരമായ ഈ നടപടി സ്വീകരിച്ചത്.

ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിട്ടായിരിക്കും ഹണി എം. വർഗീസ് ഇനി സേവനമനുഷ്ഠിക്കുക.

നിലവിലെ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും.

മുൻപ് പുറത്തിറങ്ങിയ പൊതു സ്ഥലംമാറ്റ പട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നുവെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പുരോഗമിച്ചുകൊണ്ടിരുന്നതിനാൽ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. കേസിൽ വിധി വന്നതോടെയാണ് ഈ സ്ഥലംമാറ്റം പ്രാബല്യത്തിൽ വരുന്നത്.

കേസിലെ എട്ടാം പ്രതിയായ ദിലീപ് നെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണങ്ങളും ആക്ഷേപങ്ങളും ഉയർന്നിരുന്നു.

Leave a Reply