You are currently viewing ലോകോത്തര വ്യവസായങ്ങൾ കേരളത്തിലുണ്ടെങ്കിലും തെറ്റായ പ്രതീതി സൃഷ്ടിക്കപ്പെടുന്നു: മന്ത്രി പി. രാജീവ്

ലോകോത്തര വ്യവസായങ്ങൾ കേരളത്തിലുണ്ടെങ്കിലും തെറ്റായ പ്രതീതി സൃഷ്ടിക്കപ്പെടുന്നു: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എംആർഐ സ്കാനിംഗ് മെഷീനുകളിലൊന്നായ ജി.ഇ (GE) കമ്പനിയുടെ സ്കാനിംഗ് മെഷീൻ കേരളത്തിലാണ് നിർമ്മിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമ്മാതാവും, ആർട്ടിഫിഷ്യൽ പല്ലുകൾ നിർമ്മിക്കുന്നതിൽ ലോകത്ത് രണ്ടാമതുള്ള കമ്പനിയും, ഒലിയോറെസീൻ വിപണിയിലെ ഏകദേശം 80 ശതമാനം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങളും കേരളത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ലോകോത്തര വ്യവസായങ്ങൾ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ പുറംലോകത്ത് സൃഷ്ടിക്കപ്പെടുന്ന പ്രതീതി കേരളത്തിൽ പെട്ടിക്കടകളും ലോട്ടറി വിൽപ്പനയും ബീവറേജ് ഔട്ട്‌ലെറ്റുകളും മാത്രമേയുള്ളൂ എന്ന തരത്തിലാണെന്ന് മന്ത്രി വിമർശിച്ചു.

വ്യവസായ സൗഹൃദമായ അന്തരീക്ഷവും വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളും കേരളത്തിനുണ്ടെന്നും, ഈ യാഥാർഥ്യങ്ങൾ ജനങ്ങളിലേക്കും പുറംലോകത്തേക്കും കൂടുതൽ ശക്തമായി എത്തിക്കേണ്ടതുണ്ടെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.

Leave a Reply