കോവിഷീൽഡ് വാക്‌സിൻ എടുക്കുന്നത് മൂലം ത്രോംബോസിസ് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്നറിയപ്പെടുന്ന ഒരു അപൂർവ പാർശ്വഫലത്തിൻ്റെ അപകടസാധ്യത വളരെ കുറവാണെന്ന് ഇന്ത്യയിലെ മുൻനിര എപ്പിഡെമിയോളജിസ്റ്റ് ഡോ. രാമൻ ഗംഗാഖേദ്കർ അഭിപ്രായപ്പെടുന്നു. വാക്സിൻ എടുക്കുന്ന ഓരോ ദശലക്ഷത്തിൽ 7 മുതൽ 10 വരെ ആളുകൾക്ക് മാത്രമേ ടിടിഎസ് അനുഭവപ്പെട്ടിട്ടുള്ളൂവെന്ന് ഡോ. ഗംഗാഖേദ്കർ പറയുന്നു.
കോവിഷീൽഡ് വാക്സിൻ എടുക്കുന്ന ഭൂരിഭാഗം ആളുകൾക്കും “ഒരു അപകടവുമില്ല”, ഡോ. ഗംഗാഖേദ്കർ പറഞ്ഞു. വാക്‌സിൻ്റെ ഗുണങ്ങൾ അപകടസാധ്യതകളേക്കാൾ വളരെ കൂടുതലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീൽഡ് ആയി ഇന്ത്യയിൽ നിർമ്മിച്ച ആസ്ട്രാസെനക്കാ വാക്സിൻ ത്രോംബോസിസ് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം – ലേക്ക് നയിക്കാനുള്ള ഒരു അപൂർവ സാധ്യതയുണ്ടെന്ന് കമ്പനി അംഗീകരിച്ചു. യുകെ കോടതിയിൽ സമർപ്പിച്ച നിയമപരമായ രേഖയിലാണ് ഇത് പറയുന്നത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) മുൻ ശാസ്ത്രജ്ഞനായ ഡോ. ഗംഗാഖേദ്കർ, വാക്‌സിൻ്റെ അപൂർവമായ പാർശ്വഫലമായി ടിടിഎസ് ഉണ്ടാകാമെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്ന് വിശദീകരിച്ചു. എന്നാൽ അപകടസാധ്യത വളരെ കുറവാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് വാക്‌സിൻ്റെ ജീവൻ രക്ഷിക്കുന്ന നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ.
ഇന്ത്യയിലെ ജനസംഖ്യയുടെ 90%-ലധികം പേർക്കും കോവിഡ്- 19 വാക്സിനേഷനായി നല്കിയിട്ടുള്ളത് കോവിഷീൽഡാണ്