You are currently viewing നക്ഷത്രങ്ങളേക്കാൾ ചൂടുള്ള  എക്സോപ്ലാനറ്റിനെ കണ്ടെത്തി

നക്ഷത്രങ്ങളേക്കാൾ ചൂടുള്ള  എക്സോപ്ലാനറ്റിനെ കണ്ടെത്തി

ജ്യോതിശാസ്ത്രജ്ഞർ ഭൂമിയിൽ നിന്ന് 66 പ്രകാശവർഷം അകലെയുള്ള TOI-6713.01 എന്ന എക്സോപ്ലാനറ്റ് കണ്ടെത്തി.  നമ്മുടെ ഭൂമിയേക്കാൾ 30% വലിപ്പമുള്ളതാണ് ഈ സൂപ്പർ എർത്ത്.

 ”അയോയിൽ നിന്ന് വ്യത്യസ്തമായി, TOI-6713.01 ൻ്റെ മുഴുവൻ ഉപരിതലവും ലാവാ പ്രവാഹത്തിൽ മുഴുകിയിരിക്കുന്നതായി തോന്നുന്നു” വ്യാഴത്തിൻ്റെ അഗ്നിപർവ്വത ഉപഗ്രഹമായ അയോയെ പരാമർശിച്ചുകൊണ്ട് റിവർസൈഡിലെ കാലിഫോർണിയ സർവകലാശാലയിലെ സ്റ്റീഫൻ കെയ്ൻ പറഞ്ഞു

 ഈ പ്രതിഭാസത്തിനു കാരണം അതിൻ്റെ നക്ഷത്രമായ HD 104067-ൻ്റെ അത്യധികമായ സാമീപ്യമാണ്.  TOI-6713.01 അതിൻ്റെ നക്ഷത്രത്തിൻ്റെ വികിരണത്താൽ നിരന്തരം ആകമിക്കപെടുന്നു.  കൂടാതെ, സിസ്റ്റത്തിലെ മറ്റ് രണ്ട് ഗ്രഹങ്ങളുടെ ഗുരുത്വാകർഷണം TOI-6713.01 നെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നു, ഇത് ഗ്രഹത്തെ വലിച്ചുനീട്ടുകയും ഞെരുക്കുകയും ചെയ്യുന്ന വലിയ വേലിയേറ്റ ശക്തികൾ സൃഷ്ടിക്കുന്നു.  കെയ്ൻ ഇതിനെ “വേലിയേറ്റ കൊടുങ്കാറ്റ്” എന്നാണ് വിശേഷിപ്പിക്കുന്നത്.

 ഈ വേലിയേറ്റ ശക്തികൾ ഗ്രഹത്തിൻ്റെ അന്തർഭാഗത്തെ ഇളക്കിവിടുന്നു, നിരന്തരമായ അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് ആവശ്യമായ താപം സൃഷ്ടിക്കുന്നു.  TOI-6713.01 ൻ്റെ ഉപരിതല താപനില 2,600 കെൽവിനിൽ (2,327 ഡിഗ്രി സെൽഷ്യസ് അല്ലെങ്കിൽ 4,220 ഡിഗ്രി ഫാരൻഹീറ്റ്) എത്തുമെന്ന് കണക്കാക്കപ്പെടുന്നു – ചില കുറഞ്ഞ പിണ്ഡമുള്ള നക്ഷത്രങ്ങളേക്കാൾ ചൂടു കൂടുതലാണിതിന്.

 നാസയുടെ ടെസ് മിഷൻ ഉപയോഗിച്ചാണ് TOI-6713.01 കണ്ടെത്തിയത്, ഒരു ഗ്രഹം അതിൻ്റെ നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ നക്ഷത്രപ്രകാശത്തിൽ കുറവ് വരുന്നത് നിരീക്ഷിച്ച് എക്സോപ്ലാനറ്റുകളെ കണ്ടെത്തുന്നു.  ഗ്രഹത്തിൻ്റെ പിണ്ഡം അളക്കുന്നതിനും അതിൻ്റെ അഗ്നിപർവ്വത സ്ഫോടനങ്ങളുടെ ഘടന മനസ്സിലാക്കുന്നതിനുമായി ഗവേഷകർ ഇപ്പോൾ പഠനം തുടരുകയാണ്

Leave a Reply