You are currently viewing കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പൊട്ടിത്തെറി: നാല്  പേർ മരിച്ചതായി റിപ്പോർട്ടുകൾ

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പൊട്ടിത്തെറി: നാല്  പേർ മരിച്ചതായി റിപ്പോർട്ടുകൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ യു.പി.എസ്. മുറിയിൽ 2025 മെയ് 2-ന് രാത്രി ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് ഉണ്ടായ പൊട്ടിത്തെറിയും മൂലം നാല് പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. 

ആശുപത്രി അധികൃതർ ഉടൻ തന്നെ  അത്യാഹിത വിഭാഗത്തിലെ എല്ലാ രോഗികളെയും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും കോളേജിലെ മറ്റ് വാർഡുകളിലേക്കും മാറ്റി സുരക്ഷിതമാക്കി. ആദ്യം ആളപായമില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും, പിന്നീട് മരണങ്ങൾ സ്ഥിരീകരിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് സമഗ്രമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല, എന്നാൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്റെ അടിസ്ഥാനകാരണമെന്ന് സൂചനകളുണ്ട്.

Leave a Reply