You are currently viewing കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി

കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പ്രശസ്ത ഗാനത്തോടൊപ്പം വേടന്റെ പാട്ടും താരതമ്യ പഠനത്തിനായി ഉൾപ്പെടുത്തിയതാണ്. നാലാം സെമസ്റ്റർ വിദ്യാർത്ഥികൾക്ക് കലാപഠനവും സംസ്കാരപഠനവും ഉൾപ്പെടുത്തി അമേരിക്കൻ റാപ്പ് സംഗീതത്തെയും മലയാള റാപ്പ് സംഗീതത്തെയും തമ്മിൽ താരതമ്യപ്പെടുത്താൻ ഈ പാഠം സഹായിക്കും.

രണ്ടു പാട്ടുകളുടെയും വീഡിയോയും ലിറിക്‌സും വിദ്യാർത്ഥികൾക്ക് ലഭ്യമാകും. വേടന്റെ പാട്ട് പഠിക്കേണ്ടത് നിർബന്ധമല്ല; മറ്റ് ഓപ്ഷനുകളും നൽകിയിട്ടുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ പാഠം തിരഞ്ഞെടുക്കാൻ കഴിയുക

വ്യത്യസ്ത കലാരൂപങ്ങൾ, സാമൂഹ്യപ്രശ്നങ്ങൾ, യുദ്ധം, പലായനം തുടങ്ങിയ വിഷയങ്ങൾ ഈ പാട്ടുകളിൽ ഉൾക്കൊള്ളുന്നുവെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.

Leave a Reply