You are currently viewing ഫാസ്ടാഗ് പ്രതിദിന ടോൾ കളക്ഷൻ 193.15 193.15 കോടി രൂപയിലെത്തി

ഫാസ്ടാഗ് പ്രതിദിന ടോൾ കളക്ഷൻ 193.15 193.15 കോടി രൂപയിലെത്തി

ഫാസ്ടാഗ് സംവിധാനത്തിലൂടെയുള്ള പ്രതിദിന ടോൾ കളക്ഷൻ ഏപ്രിൽ 29ന് എക്കാലത്തെയും ഉയർന്ന നിരക്കായ 193.15 കോടി രൂപയിലെത്തി.ഒറ്റ ദിവസം 1.16 കോടി ഇടപാടുകൾ നടന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ചൊവ്വാഴ്ച അറിയിച്ചു.

2021 ഫെബ്രുവരിയിൽ സർക്കാർ ഫാസ്‌ടാഗ് നിർബന്ധമാക്കിയതിനുശേഷം, 339 സംസ്ഥാന ടോൾ പ്ലാസകൾ ഉൾപ്പെടെ ഫാസ്‌ടാഗ് പ്രോഗ്രാമിന് കീഴിലുള്ള ടോൾ പ്ലാസകളുടെ എണ്ണം 770 ൽ നിന്ന് 1,228 ആയി ഉയർന്നതായി നാഷണൽ ഹൈവേ അതോറിറ്റി ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഫാസ്ടാഗ് റേഡിയോ-ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.ഇത് ഉപയോക്താക്കൾക്ക് ടോൾ പ്ലാസകളിൽ നിർത്താതെ സുഗമമായി കടന്ന് പോകാൻ സഹായിക്കുന്നു

ബാങ്ക് വാലറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഫാസ്ടാഗ് ഡിജിറ്റലായി ആണ് പണമിടപാട് നടത്തുന്നത്.

ടോൾ പിരിവിനു പുറമേ, ഇന്ത്യയിലെ 50+ നഗരങ്ങളിലെ 140-ലധികം പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്കിംഗ് ഫീസിന് പേയ്‌മെൻ്റ് ഫാസ്‌ടാഗ് സുരക്ഷിതവും സുഗമവുമാക്കിയിട്ടുണ്ട്, നാഷണൽ ഹൈവേ അതോറിറ്റി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ സുഗമമായ ടോളിംഗ് സംവിധാനം അനുവദിക്കുന്നതിന് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ എടുത്ത് കൊണ്ടിരിക്കുകയാണെന്ന് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു

Leave a Reply