You are currently viewing ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കൊല്ലപ്പെടുത്തി

ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കൊല്ലപ്പെടുത്തി

  • Post author:
  • Post category:Kerala
  • Post comments:0 Comments

ആലപ്പുഴ: ഓമനപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കൊല്ലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജോസ് ആണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ജാസ്മിൻ ഭർത്താവുമായി പിണങ്ങി വീട്ടിൽ താമസിച്ചു വരികയായിരുന്നു.കഴിഞ്ഞ രാത്രി വീട്ടിൽ ഉണ്ടായ വഴക്കിനിടെയാണ് ജോസ് മകളുടെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ആദ്യം ഹൃദയസ്തംഭനമാണെന്നു കരുതി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി. ചോദ്യം ചെയ്തപ്പോൾ ജോസ് കുറ്റസമ്മതം നടത്തി.

കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ജോസ് പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Leave a Reply