You are currently viewing എഫ്‌സി ഗോവ ഈസ്റ്റ് ബംഗാൾ എഫ്സിയിൽ നിന്നും സ്പാനിഷ് മിഡ്ഫീൽഡർ ബോർജ ഹെറേരയെ വായ്പയ്ക്ക് സ്വന്തമാക്കി

എഫ്‌സി ഗോവ ഈസ്റ്റ് ബംഗാൾ എഫ്സിയിൽ നിന്നും സ്പാനിഷ് മിഡ്ഫീൽഡർ ബോർജ ഹെറേരയെ വായ്പയ്ക്ക് സ്വന്തമാക്കി

കൊൽക്കത്ത: 2023-24 ഐ‌എസ്‌എൽ സീസണിന്റെ ബാക്കി ഭാഗത്തിനായി ഈസ്റ്റ് ബംഗാൾ എഫ്‌സി-യിൽ നിന്ന് സ്പാനിഷ് മിഡ്ഫീൽഡർ ബോർജ ഹെറേരയെ എഫ്‌സി ഗോവ വായ്പയ്ക്ക് സ്വന്തമാക്കി. പതിക്ക് പറ്റിയ വിക്ടർ റോഡ്രിഗസിന് പകരക്കാരനായാണ് 31 വയസ്സുകാരനായ മിഡ്ഫീൽഡറെ ടീമിലെടുക്കുന്നത്

ഗ്രൗണ്ടിൽ വൈവിധ്യവും ചലനാത്മകതയും കൊണ്ട് നിറഞ്ഞ സാന്നിധ്യമായ ബോർജ ഹെറേര ഏറ്റവും ഒടുവിൽ 2024 ഇന്ത്യൻ സൂപ്പർ കപ്പ് നേടിയ ഈസ്റ്റ് ബംഗാൾ ടീമിന്റെ നിർണായക ഘടകമായിരുന്നു. അദ്ദേഹത്തിന്റെ പരിചയവും കഴിവുകളും എഫ്‌സി ഗോവയുടെ കരുത്താകുമെന്ന് പ്രതീക്ഷിക്കാം

ലാസ് പാൽമാസ് അക്കാദമിയിലാണ് ഹെറേരയുടെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. സ്പെയിനിലും ഇസ്രായേലിലും ഏറ്റവും ഒടുവിൽ ഇന്ത്യയിലും തന്റെ കഴിവുകൾ പ്രകടിപ്പിച്ച അദ്ദേഹം 2022-2023 സീസണിൽ ഈസ്റ്റ് ബംഗാളിനായി 18 മത്സരങ്ങൾ കളിക്കുകയും ടീമിന്റെ വിജയത്തിന് മൂന്ന് ഗോളുകൾ സംഭാവന ചെയ്യുകയും ചെയ്തു , പ്രത്യേകിച്ച്, 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈസ്റ്റ് ബംഗാളിന് ദേശീയ കിരീടം നേടിക്കൊടുക്കുന്നതിൽ ഹെറേര നിർണായക പങ്ക് വഹിച്ചു.

ഹെറേരയുടെ അരങ്ങേറ്റത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എഫ്‌സി ഗോവ ആരാധകർക്ക്, ഈ സീസണിൽ ടീമിന്റെ വിജയത്തിനുവേണ്ടിയുള്ള പരിശ്രമത്തിൽ അദ്ദേഹം നിർണായക കരുവായി മാറുമെന്ന് പ്രതീക്ഷിക്കാം 

Leave a Reply