You are currently viewing മോഹൻലാൽ അഭിനയിക്കുന്ന ‘വൃഷഭ’യുടെ ചിത്രീകരണം ആംഭിച്ചു

മോഹൻലാൽ അഭിനയിക്കുന്ന ‘വൃഷഭ’യുടെ ചിത്രീകരണം ആംഭിച്ചു

പ്രശസ്ത നടൻ മോഹൻലാൽ, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ, തെലുങ്ക് നടൻ റോഷൻ മേക്ക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വൃഷഭ’ എന്ന എപ്പിക് ആക്ഷൻ എന്റർടെയ്‌നർ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമ പ്രേക്ഷകർക്ക് നാടകീയതയും, വൈകാരികതയും നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ ‘വൃഷഭ’യുടെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു .

ഏകതാ ആർ കപൂറിന്റെ ബാലാജി ടെലിഫിലിംസും കണക്റ്റ് മീഡിയയും എവിഎസ് സ്റ്റുഡിയോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധായകൻ നന്ദ കിഷോറാണ് സംവിധാനം ചെയ്യുന്നത്.

ഷനായ കപൂർ, സഹ്‌റ എസ് ഖാൻ എന്നിവർ നായികമാരായി അഭിനയിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം റോഷൻ മേക്ക ഒരു പ്രധാന വേഷം ചെയ്യുന്നു . ഇതിഹാസ കഥയും ആക്ഷൻ പായ്ക്ക് ചെയ്ത സീക്വൻസുകളാലും ചിത്രം എല്ലാ പ്രായക്കാരെയും ഒരു പോലെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ 2024-ൽ പുറത്തിറങ്ങാനിരിക്കുന്ന ‘വൃഷഭ’ ലോകമെമ്പാടും 4500-ലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും

Leave a Reply